കൊച്ചി : കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ തിരക്കിനിടയില്‍പ്പെട്ട് ഉണ്ടായ അപകടത്തില്‍ മരിച്ച നാലുപേരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം.
കഴിഞ്ഞ വര്‍ഷം നവംബര്‍ 25നാണ് ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മരണമടഞ്ഞ നാല് പേരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയല്‍ നിന്ന് അനുവദിക്കാനാണ് തീരുമാനമായത്.
Tags: