കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് നടത്തിയ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ നടി പ്രയാഗ മാര്‍ട്ടിനെതിരായി സൈബറിടങ്ങളില്‍ പരിഹാസം.
”സുന്ദരികുട്ടിയായി സിനിമയില്‍ എത്തിയ പ്രയാഗ കുറച്ചു കഴിഞ്ഞപ്പോ ഭ്രാന്തിയെപ്പോലെ കീറിയ പാന്റും ഇട്ടു തലമുടിയും പറപ്പിച്ചു നടന്നപ്പോ എന്തോ പ്രശ്‌നം ഉണ്ടല്ലോ എന്ന് തോന്നിയിരുന്നു” എന്ന് ചിലര്‍ കമന്റുമായി എത്തി. ഇത് പോലുള്ളവരാണ് സമൂഹം ചീത്തയാക്കുന്നത്, അതിന് ഒത്താശയെന്നോണം സര്‍ക്കാരും. നിശാ ക്ലബ്ബിന് പോകാതെ രാത്രി വീട്ടില്‍ കിടന്നുറങ്ങാന്‍ നോക്കടെ…, ”ഇവരെയൊക്കെയാണ് സിനിമ പ്രമോഷന്‍ എന്നു പറഞ്ഞ് കോളേജിലും സ്‌കൂളുകളിലും കൊണ്ടുവരുന്നത്, കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ മുഖ്യപങ്ക് സിനിമക്കാര്‍ക്കാണ്” എന്നുപോലും സൈബറിടത്തിന്റെ ചിന്ത എത്തുന്നു. ലഹരി അതില്ലെങ്കില്‍ ന്യൂ ജനറേഷന്‍ സിനിമയില്ല. പോലീസിനെയും എക്‌സൈസിനേയും മറ്റു നിയമസംവിധാനങ്ങളേയും നോക്കുകുത്തികളാക്കി ഗുണ്ടകളെയും ഗുണ്ടാനേതാക്കളെയും മഹത്വവല്‍ക്കരിക്കുന്നതാണല്ലോ ഇന്നത്തെ സിനിമയെന്നും ചിലരെഴുതി.
അതേസമയം, ഗുണ്ടാ നേതാവ് ഓം പ്രകാശിനെ അറിയില്ലെന്നും ഹോട്ടലില്‍ പോയത് അദ്ദേഹത്തെ കാണാനല്ലെന്നും പ്രയാഗ ഇന്ന് വ്യക്തമാക്കിയിരുന്നു. ഹോട്ടലില്‍ പോയതു ശരിയാണെന്നും എന്നാല്‍, അത് കൂട്ടുകാരുമൊത്ത് അവരുടെ സുഹൃത്തിനെ കാണാനായിരുന്നുവെന്നാണ് പ്രയാഗ നല്‍കുന്ന വിശദീകരണം. ഹോട്ടലില്‍ ഓം പ്രകാശ് ഉണ്ടായിരുന്നോ എന്നറിയില്ലെന്നും ആ വ്യക്തിയെ അറിയില്ലെന്നും പറഞ്ഞ പ്രയാഗ തനിക്കെതിരേ അടിസ്ഥാന ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നതെന്നും പറഞ്ഞു.