റെമൽ ചുഴലിക്കാറ്റ് ഇന്ന് അർധരാത്രിയോടെ കരതൊടും; വീശുന്നത് 90 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ

തീവ്ര ചുഴലിക്കാറ്റായി മാറിയ റെമൽ ചുഴലിക്കാറ്റിൻ്റെ ആഘാതം പശ്ചിമ ബംഗാൾ ആഞ്ഞടിക്കുന്നു. ഈ പ്രീ മൺസൂൺ സീസണിൽ ആദ്യമായി ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രി പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപാറയ്ക്കും ഇടയിൽ കരയതൊടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു.

റെമാൽ ചുഴലിക്കാറ്റ് കൂടുതൽ തീവ്രമാകുമെന്നും സാഗർ ദ്വീപിനും ഖേപുപാറയ്ക്കും ഇടയിൽ പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരങ്ങൾ കടക്കുമെന്നും അർദ്ധരാത്രിയോടെ 135 മൈൽ വേഗതയിൽ കാറ്റടിക്കുമെന്നും ഐഎംഡി അറിയിച്ചു.

ഒരു ന്യൂനമർദം ചുഴലിക്കാറ്റായി മാറുന്നതിന് 27 ഡിഗ്രി സെൽഷ്യസും അതിനുമുകളിലും സമുദ്രോപരിതല താപനില ആവശ്യമാണെന്ന് ഭൗമശാസ്ത്ര മന്ത്രാലയം മുൻ സെക്രട്ടറി മാധവൻ രാജീവൻ പിടിഐയോട് പറഞ്ഞു. നിലവിൽ 30 ഡിഗ്രി സെൽഷ്യസാണ് ബംഗാൾ ഉൾക്കടലിൽ സമുദ്രോപരിതല താപനില.

“ബംഗാൾ ഉൾക്കടലും അറബിക്കടലും ഇപ്പോൾ വളരെ ചൂടുള്ളതിനാൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് എളുപ്പത്തിൽ രൂപപ്പെടാം,” അദ്ദേഹം പറഞ്ഞു.

ബംഗാളിലെ സൗത്ത്, നോർത്ത് 24 പർഗനാസ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നാളെയും മറ്റന്നാളും കനത്ത മഴയുണ്ടാകും. ചുഴലിക്കാറ്റിനെ തുടർന്ന് വ്യോമ, റെയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കൊൽക്കത്ത വിമാനത്താവളം ഇന്ന് ഉച്ച മുതൽ ഇരുപത്തിയൊന്ന് മണിക്കൂർ നേരത്തേക്ക് അടച്ചിട്ടു. 394 വിമാനങ്ങളാണ് ആകെ റദ്ദാക്കിയത്. ചില ട്രെയിനുകൾ റദ്ദാക്കിയതായി കിഴക്കൻ റെയിൽവേ അറിയിച്ചു. സാഹചര്യം നേരിടാൻ തൃപൂരയിലും ബംഗാളിലും ഒഡീഷയിലും ദേശീയ ദുരന്തനിവാരണ സേനയടക്കം സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.

More Stories from this section

family-dental
witywide