ഫിഡെ: ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നില്‍ കടന്ന് ഇന്ത്യയുടെ ഡി ഗുകേഷ്. 11-ാം ഗെയിമില്‍ ചൈനയുടെ ഡിങ് ലിറേനെ ഞെട്ടിച്ച് ഗുകേഷ് വിജയം നേടി. 29-ാം നീക്കത്തിനൊടുവിലാണ് ഗുകേഷിനു മുമ്പില്‍ ലിറേന്‍ അടിയറവ് പറഞ്ഞത്.
14 മത്സരങ്ങളുടെ പരമ്പരയില്‍ ഇതോടെ ഗുകേഷിന് ആറ് പോയിന്റായി. ലിറേന് അഞ്ച് പോയിന്റാണുള്ളത്. 11 ഗെയിമില്‍ ഇതാദ്യമായാണ് ഗുകേഷ് ലീഡ് നേടുന്നത്. പരമ്പരയില്‍ ആദ്യം 7.5 പോയിന്റ് നേടുന്നയാളാണ് ചാമ്പ്യനാവുക. ഇനി മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
നീക്കങ്ങള്‍ക്കെടുത്ത സമയത്തിന്റെ കാര്യത്തില്‍ ഇരുവരും തമ്മില്‍ നല്ല അന്തരമുണ്ടായിരുന്നു. ഒരുഘട്ടത്തില്‍ ലിറേന്‍ 16 നീക്കങ്ങള്‍ നടത്തിയത് എട്ട് മിനുട്ടിലധികം മാത്രം എടുത്തായിരുന്നു. എന്നാല്‍, 15 നീക്കങ്ങള്‍ക്ക് ഗുകേഷിന് 15 മിനുട്ടില്‍ താഴെ വേണ്ടിവന്നു. ആദ്യ ഗെയിമില്‍ ലിറേന്‍ വിജയം നേടിയപ്പോള്‍ മൂന്നാമത്തെ മത്സരം ഗുകേഷിന് അനുകൂലമായിരുന്നു. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ഫലമുണ്ടായത്. എട്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.