‘ഡാഡി എൻ്റെ ഷൂസ് തെന്നുന്നു’; പറഞ്ഞു തീരും മുമ്പേ 200 അടി താഴ്ചയിലേക്ക് വീണു; യുഎസിൽ യുവതിക്ക് ദാരുണാന്ത്യം

കാലിഫോർണിയയിലെ യോസെമൈറ്റ് നാഷണൽ പാർക്കിൽ പിതാവിനൊപ്പം ഹൈക്കിങ്ങിന് പോയ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു. അപകടത്തിന് തൊട്ടുമുൻപ് തന്റെ ഷൂസ് തെന്നുന്നതായി ഗ്രേസ് റോളോഫ്, പിതാവ് ജൊനാഥൻ റോളോഫിനോട് പറഞ്ഞിരുന്നു. ഹൈക്കിങ്ങിനിടെ ശക്തമായ മഴയും കാറ്റും വന്നതാണ് അപകടത്തിന് കാരണമായത്.

പരിചയ സമ്പന്നരായ ഹൈക്കർമാരായ ഗ്രേസ് റോളോഫും ജോനാഥൻ റോളോഫും, മറ്റ് ഹൈക്കർമാരെ സഹായിക്കാൻ വേഗത കുറച്ചതായിരുന്നു. ജൂലൈ 11-ന് പെട്ടെന്നുള്ള മഴയിൽ കുടുങ്ങിയത്, അവരുടെ ട്രെക്കിംഗ് കൂടുതൽ അപകടകരമാക്കി. ‘ഹാഫ് ഡോം’ എന്നറിയപ്പെടുന്ന പാറക്കെട്ടിൽ ക‍യറുന്നതിനിടെയാണ് ഗ്രേസിന്‍റെ കാൽ വഴുതിയത്. ജൊനാഥൻ നോക്കിനിൽക്കെയാണ് മകൾ ആഴമുള്ള ഗർത്തത്തിലേക്ക് വീണത്. ജൊനാഥൻ ഉടൻ തന്നെ ഗ്രേസിന് അരികിൽ എത്താൻ ശ്രമിച്ചെങ്കിലും ദുഷ്‌കരമായ ഭൂപ്രദേശത്തിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞില്ല.

“ഗ്രേസ്, ഞാൻ ഇവിടെയുണ്ട്, ഞാൻ നിന്നെ ഉപേക്ഷിച്ച് പോകില്ല. നിനക്ക് എൻ്റെ ശബ്ദം കേൾക്കാൻ കഴിയുമെങ്കിൽ, എനിക്ക് ഒരു സിഗ്നൽ തരൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു,” മകൾ കേൾക്കാനായി അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു

അപകടത്തിനു പിന്നാലെ അടിയന്തര ഹെൽപ് ലൈൻ നമ്പരായ 911ലേക്ക് വിളിച്ച് രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. മൂന്ന് മണിക്കൂർ സമയമെടുത്താണ് രക്ഷാപ്രവർത്തകർ, തലക്ക് ഗുരുതര പരുക്കേറ്റ ഗ്രേസിനരികിൽ എത്തിയത്.

More Stories from this section

family-dental
witywide