ബാൾട്ടിമോർ അപകടം: ഡാലി കപ്പലിലെ ഇന്ത്യൻ നാവികരുടെ അവസ്ഥ എന്താണ്? അവർക്കെന്ത് സംഭവിക്കും?

മാർച്ച് 26 ആയിരുന്നു ഡാലി എന്ന ചരക്കു കപ്പൽ ഇടിച്ച് ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു വീണത്. അന്നു മുതൽ ഇന്നുവരെ ഏതാണ്ട് 50 ദിവസമായി ആ കപ്പലിലെ 21 ജീവനക്കാരും ലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിയുന്നു. അവരിൽ 20 പേർ ഇന്ത്യക്കാരാണ്, ഒരാൾ ശ്രീലങ്കൻ സ്വദേശിയും. 20 പേരിൽ മലയാളികളും ഉണ്ട്.

അപകടത്തെ തുടർന്ന് ഇവരുടെ ഫോണുകളെല്ലാം അമേരിക്കയിലെ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ദുരന്തത്തിൻ്റെ ഉത്തരവാദിത്വം ഇവർ കൂടി ഏറ്റെടുക്കേണ്ടി വരുമോ ഇവർക്കെതിരെ ക്രിമിനൽ നടപടികളുണ്ടാകുമോ എന്ന ഭയത്തിലാണ് എല്ലാവരും. പുതിയ ഫോണുകൾ ഇവർക്ക് എത്തിച്ചു നൽകിയിട്ടുണ്ടെന്നും കുടുംബവുമായി സമ്പർക്കം പുലർത്തുന്നതിന് കപ്പലിൻ്റെ സാറ്റലൈറ്റ് ആശയവിനിമയ സംവിധാനം ക്രൂവിന് പരിധിയില്ലാതെ ഉപയോഗിക്കാമെന്നും സിനർജി മറൈൻ ഗ്രൂപ്പ് ഏപ്രിൽ ആദ്യം ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.

എന്നാൽ പഴയ ഫോണുകളിലുള്ള കോൺടാക്‌റ്റുകൾ, ഫാമിലി ഫോട്ടോകൾ, വീട്ടിലേക്ക് പണം കൈമാറുന്നതിനുള്ള ബാങ്കിംഗ് ആപ്പുകൾ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട വ്യക്തിഗത വിവരങ്ങൾ പുതിയ ഫോണുകളിൽ ഇല്ല.

പിടിച്ചെടുത്ത ഫോണുകൾ വേഗത്തിൽ തിരികെ നൽകണമെന്ന് ക്രൂ അംഗങ്ങളെ പ്രതിനിധീകരിക്കുന്ന രണ്ട് യൂണിയനുകളും സിംഗപ്പൂർ മാരിടൈം ഓഫീസേഴ്‌സ് യൂണിയനും സിംഗപ്പൂർ ഓർഗനൈസേഷൻ ഓഫ് സീമാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുവരെ ഡാലി കപ്പൽ പട്ടാസ്കോ നദിയിൽ അപകടത്തിൽ തകർന്നു വീണ പാലത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പാലത്തിന്റെ അവശിഷ്ങ്ങൾ മാറ്റിയിട്ടുണ്ട്. ഉടൻ തന്നെ കപ്പലിനെ ബാൾട്ടിമോർ തുറമുഖത്തേക്ക് തിരിച്ചെത്തിക്കും. അപ്പോൾ ജീവനക്കാരുടെ അവസ്ഥ എന്തായിരിക്കും എന്നാണ് വലിയ ചോദ്യം ?

വലിയ സമ്മർദങ്ങളുണ്ടെങ്കിലും കപ്പലിൻ്റെ ക്രൂ പിടിച്ചു നിൽക്കുന്നുണ്ട്. കപ്പൽ യാത്ര ചെയ്യുന്നില്ലെങ്കിലും അവർക്ക് കപ്പലിൽ ധാരാളം ജോലികൾ ചെയ്യാനുണ്ട് – ഡാലിയുടെ സിംഗപ്പൂർ ആസ്ഥാനമായുള്ള മാനേജ്‌മെൻ്റ് കമ്പനിയായ സിനർജി മറൈൻ്റെ വക്താവ് ഡാരെൽ വിൽസൺ. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സിനർജി മറൈൻ ഗ്രൂപ്പ്

കപ്പലിനെ കുറിച്ച് അറിയാവുന്നത് ആ നാവികർക്കായതിനാൽ കപ്പലിൻ്റെ അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് ഈ നാവികർ കപ്പലിൽ തന്നെ വേണ്ടി വന്നേക്കും. അല്ലെങ്കിലും നിയമനടിപടി അനുസരിച്ചായിരിക്കും ഇവരുടെ ഇന്ത്യയിലേക്കുള്ള തിരിച്ചു വരവ്. രേഖകളില്ലാതെ ഇത്ര നാളും അമേരിക്കയിൽ കഴിയുന്നത് ഇനി അമേരിക്കയിലേക്ക് വരുന്നതിനd ഇവർക്കും ഇവരുടെ കുടുംബാംഗങ്ങൾക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്നും ഇവർ കരുതുന്നു.

സിംഗപ്പൂർ മാരിടൈം ഓഫീസേഴ്‌സ് യൂണിയനും സിംഗപ്പൂർ ഓർഗനൈസേഷൻ ഓഫ് സീമാനും ഈ വാരാന്ത്യത്തിൽ ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അപകടത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുമ്പോൾ കപ്പലിലെ നാവികരെ കുറ്റവാളികളാക്കുമോ എന്നതു സംബന്ധിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്ന് ആ പ്രസ്താവനയിൽ ആശങ്ക ഉയർത്തിയിരുന്നു.

ന്യൂയോർക്ക് ആസ്ഥാനമായുള്ള സീമെൻസ് ചർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രസിഡൻ്റും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റവ. മാർക്ക് നെസ്‌ലെഹട്ട്അപകടത്തിന് ഒരാഴ്ചയ്ക്ക് ശേഷം ക്രൂവിനെ കാണാൻ ഡാലി കപ്പലിൽ പോയിരുന്നു.

“ആ സമയത്ത്, നാവികരുടെ ഒരേയൊരു ചോദ്യം അവർക്ക് എപ്പോൾ വീട്ടിലേക്ക് പോകാൻ കഴിയും എന്നതായിരുന്നു.”നെസ്‌ലെഹട്ട് പറയുന്നു.

നാവികർക്ക് ഭക്ഷണം ഒരു ആശങ്കയല്ല . ദീർഘദൂര യാത്രയ്‌ക്കായി ഡാലി ഭക്ഷണം സംഭരിച്ചിരുന്നു, അതേസമയം അധിക ഭക്ഷണവും കപ്പലിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് സിനർജി മറൈൻ്റെ വക്താവ് ഡാരെൽ വിൽസൺ പറഞ്ഞു.

പല നാവിക യൂണിയനുകളിൽ നിന്നും മത സംഘടനകളിലും നിന്നുമുള്ളവർ കപ്പൽ സന്ദർശിക്കുന്നുണ്ട്. ജോലിക്കാരിൽ ഭൂരിഭാഗവും ഹിന്ദു മത വിഭാഗത്തിൽ പെട്ടവരാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉണ്ട്.

ബാൾട്ടിമോർ അതിരൂപതയിൽ നിന്നുള്ള ബിഷപ്പ് ആദം ജെ പാർക്കർ മെയ് ആദ്യം കപ്പൽ സന്ദർശിക്കുകയും മൂന്ന് റോമൻ കാത്തലിക് ക്രൂ അംഗങ്ങളുമായി ഒരു ചെറിയ ഓഫീസിൽ കുർബാന നടത്തുകയും ചെയ്തു.

Dali ship crew’s future remains an open question

More Stories from this section

family-dental
witywide