ബാൾട്ടിമോർ അപകടം: ചരക്കുകപ്പൽ ഡാലി ബാൾട്ടിമോർ തുറമുഖത്തെ സീഗർട്ട് മറൈൻ ടെർമിനലിൽ എത്തി, നാവികർ ഇപ്പോഴും കപ്പലിൽ തന്നെ

ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഇടിച്ച ചരക്കു കപ്പൽ ഡാലിയെ അപകട സ്ഥലത്തു നിന്ന് ബാൾട്ടിമോർ തുറമുഖത്ത് എത്തിച്ചു. അഞ്ച് ടഗ്ബോട്ടുകൾ ചേർന്നാണ് കപ്പലിനെ ബാൾട്ടിമോർ തുറമുഖത്തെ സീഗർട്ട് മറൈൻ ടെർമിനലിൽ എത്തിച്ചത്. പാലത്തിലിടിച്ച് തകർന്ന കപ്പലിൻ്റെ അണിയം ഇപ്പോഴും തകർന്ന ഷിപ്പിംഗ് കണ്ടെയ്നറുകൾ, പാലത്തിന്റെ സ്റ്റീൽ ട്രസ്സുകൾ, പൊട്ടിയ കോൺക്രീറ്റുകൾ എന്നിവകൊണ്ട് മൂടിക്കിടക്കുകയാണ്. മാർച്ച് 26 ന് അപകട യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഡാലി എവിടെയായിരുന്നോ അതേ മറൈൻ ടെർമിനലിൽ താൽക്കാലിക അറ്റകുറ്റപ്പണികൾക്കായി ഇനിയും ആഴ്ചകൾ ചെലവഴിക്കും,. പിന്നീട് വിപുലമായ അറ്റകുറ്റപ്പണികൾക്കായി വെർജീനിയയിലെ നോർഫോക്കിലുള്ള ഒരു കപ്പൽശാലയിലേക്ക് മാറും.
ഞായറാഴ്ച ഉച്ചയോടെ തന്നെ കപ്പൽ കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. കപ്പലിൻ്റെ ടാങ്കുകളിൽ സൂക്ഷിച്ചിരുന്ന 1.25 ദശലക്ഷം ഗാലൻ വെള്ളം മുഴുവനായും ഒഴുക്കി കളഞ്ഞിരുന്നു. നങ്കൂരങ്ങളും മാറ്റി. തിങ്കളാഴ്ച രാവിലെ നല്ല വേലിയേറ്റ സമയത്താണ് കപ്പൽ ചലിക്കാൻ ആരംഭിച്ചത്. ഒരുമണിക്കൂറിൽ ഒരു മൈൽ എന്ന വേഗത്തിലാണ് കപ്പൽ 4 മൈൽ അകലെയുള്ള തുറമുഖത്തേക്ക് എത്തിയത്.

അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് എഫ്ബിഐ ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബാൾട്ടിമോർ തുറമുഖത്ത് നിന്ന് ശ്രീലങ്കയിലേക്കുള്ള യാത്രാമധ്യേ ഏകദേശം 10 മണിക്കൂർ മുമ്പ് ഡാലിക്ക് രണ്ട് വൈദ്യുത തടസ്സങ്ങൾ അനുഭവപ്പെട്ടു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിൻ്റെ പ്രാഥമിക റിപ്പോർട്ട് അനുസരിച്ച്, കപ്പലിൻ്റെ ഇലക്ട്രിക്കൽ കോൺഫിഗറേഷനിൽ ക്രൂ പിന്നീട് മാറ്റങ്ങൾ വരുത്തി.

പിന്നീടും രണ്ട് ബ്ലാക്ഔട്ടുകൾ കൂടി സംഭവിച്ചു. ഡാലിയുടെ പ്രൊപ്പൽഷൻ നിലച്ചു. അങ്ങനെയാണ് പാലത്തിനു സമീപമെത്തിയപ്പോൾകപ്പലിൻ്റെ നിയന്ത്രണം കൈവിട്ടത്.

അപ്പോഴേക്കും, ഡാലിയെ തുറമുഖത്തിന് പുറത്തേക്ക് നയിച്ച രണ്ട് ടഗ്ബോട്ടുകളും പോയിക്കഴിഞ്ഞിരുന്നു. ദുരന്തസമയത്ത് ആ ടഗ്ഗുകൾ വളരെ അകലെയായി കഴിഞ്ഞിരുന്നു.

കപ്പലിലെ 21 ജീവനക്കാരെ, അവരിൽ 20 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്, തകർച്ചയ്ക്ക് ശേഷം കപ്പലിൽ നിന്ന് ഇറങ്ങാൻ അനുവദിച്ചിട്ടില്ല. സിംഗപ്പൂരിലെ ഗ്രേസ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് ഡാലി. മലയാളിയായ രാജേഷ് ഉണ്ണിയുടെ സിനർജി മറൈൻ ഗ്രൂപ്പാണ് ഡാലിയെ നിയന്ത്രിക്കുന്നത്.

Dali Ship Returned To Baltimore port crew still inside ship

More Stories from this section

family-dental
witywide