കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ഡാളസ് എയര്‍പോര്‍ട്ട് തന്നെ ഒന്നാമത്

വാഷിംഗ്ടണ്‍: പലപ്പോഴും കാത്തിരിപ്പുകളുടേയും പാലിക്കാത്ത സമയക്രമങ്ങളുടേയും ഇടമായി പല വിമാനത്താവളങ്ങളും മാറാറുണ്ട്. ഫ്‌ലൈറ്റ് കാലതാമസം, റദ്ദാക്കല്‍, തടസ്സങ്ങള്‍…അങ്ങനെ നീളുന്നു പറക്കാനൊരുങ്ങുന്നവരുടെ ക്ഷമയെ പരീക്ഷിക്കുന്ന കാര്യങ്ങള്‍.

എന്നാല്‍ ഫെബ്രുവരിയില്‍ ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായി വാഷിംഗ്ടണ്‍ ഡാളസ് എയര്‍പോര്‍ട്ട് റാങ്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.

ട്രാവല്‍ ഡേറ്റ അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിന്റെ ഏറ്റവും പുതിയ ഫലങ്ങള്‍ അനുസരിച്ച് ആഗോള തലത്തില്‍ ഫെബ്രുവരിയില്‍ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളം യുഎസിലെ നോര്‍ത്തേണ്‍ വിര്‍ജീനിയയിലെ വാഷിംഗ്ടണ്‍ ഡള്ളസ് ആണ്. സമയബന്ധിതമായി പുറപ്പെടല്‍ നിരക്ക് 89.95 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. വിയന്ന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ഡള്ളസിന്റെ തൊട്ടുപിന്നില്‍. 89.39 ശതമാനമാണ് ഇവിടുത്തെ ശരാശരി പുറപ്പെടല്‍ നിരക്ക്.

കൃത്യസമയത്ത് പുറപ്പെടുന്നതിനുള്ള മികച്ച അഞ്ച് വിമാനത്താവളങ്ങളുടെ പട്ടികയില്‍ പിന്നാലെ എത്തിയത് 89.04% നിരക്കോടെ ഡെട്രോയിറ്റ് മെട്രോപൊളിറ്റന്‍ വെയ്ന്‍ കൗണ്ടി എയര്‍പോര്‍ട്ട് (DTW) ആണ്. ബെനിറ്റോ ജുവാരസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (MEX) 88.36%, എലിഫ്തീരിയോസ് വെനിസെലോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ATH) 88.12% എന്നിവ ആദ്യ അഞ്ചില്‍ ചേര്‍ന്നു.

Dallas Airport ranks first in terms of punctuality

More Stories from this section

family-dental
witywide