
ഡാളസ്: ചൂടുമായി ബന്ധപ്പെട്ട് ഡാലസ് കൗണ്ടിയില്‍ ഈ സീസണിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഡാളസില്‍ നിന്നുള്ള 79 കാരിയാണ് ദാരുണമായി മരണപ്പെട്ടത്. ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും ചൂടാണ് വില്ലനായതെന്നും ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് വ്യക്തമാക്കി.
വേനലില്‍ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം മുന്‍കരുതലുകള്‍ എടുക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. കഠിനമായ ചൂടില്‍ ആരോഗ്യം സംരക്ഷിക്കണമെന്നും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും മുന്‍കരുതല്‍ പാലിക്കാനും നിര്‍ദേശമുണ്ട്.
പരമാവധി എയര്‍കണ്ടീഷന്‍ ചെയ്ത സ്ഥലത്ത് താമസിക്കുക. പുറത്ത് ജോലി ചെയ്യേണ്ടതുണ്ടെങ്കില്‍, തണലില്‍ ഇടയ്ക്കിടെ വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നതടക്കം ശ്രദ്ധിക്കുക.