ഗാര്‍ലാന്‍ഡ് (ടെക്സാസ്): കേരള അസോസിയേഷന് ഓഫ് ഡാളസ് ഈ മാസം 14ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി മുന്‍ മന്ത്രിയും സി പി ഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം എം.പി പങ്കെടുക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് മാര്‍ത്തോമാ ഇവന്റ് സെന്റര്‍ ഫാര്‍മേഴ്സ് ബ്രാഞ്ചിലാണ് പരിപാടി.
കേരള അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വോളണ്ടിയേഴ്സ് മീറ്റിങ്ങിലാണ് ഓണാഘോഷ പരിപാടികളെ കുറിച്ച് പ്രസിഡന്റ് നാഗനൂലില്‍ വിശദീകരിച്ചത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ പരമാവധി കുറച്ചുകൊണ്ടാണ് ഇപ്രാവശ്യത്തെ ഓണ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആയിരത്തിലധികം പേര്‍ക്ക് ഇലയില്‍ ഓണസദ്യ വിളമ്പുമെന്നു സെക്രട്ടറി മഞ്ജിത് കൈനിക്കര പറഞ്ഞു. മെമ്പര്‍ഷിപ്പ് ഡയറക്ടര്‍ വിനോദ് ജോര്‍ജ് ആണ് വളണ്ടിയേഴ്സ് കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നത്. വോളണ്ടിയേഴ്സിന്റെ ചുമതലകളെ കുറിച്ചും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഓണം പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ ബോബന് കൊടുവത്ത് ഐ.സി.ഇ.സി പ്രസിഡണ്ട് ഷിജു അബ്രഹാം അസോസിയേഷന് ഭാരവാഹികളായ ജെയ്സി ജോര്‍ജ്, സാബു മാത്യു രാജന് ഐസക്ക് സിജു വി. ജോര്‍ജ്, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, ദീപു രവീന്ദ്രന്, പീറ്റര്‍ നെറ്റോ, ദീപു രവീന്ദ്രന്, ബേബി കൊടുവത്തു, ഡിംപിള്‍ ജോസഫ്, സാബു അഗസ്റ്റിന് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. അസോസിയേഷന് ആര്‍ട്സ് ക്ലബ് ഡയറക്ടര്‍ സുഭി ഫിലിപ്പ് പരിപാടിയുടെ മോഡറേറ്ററായിരുന്നു. നന്ദി അര്‍പ്പിച്ചത് ട്രഷറര്‍ ദീപക് നായര്‍ ആയിരുന്നു.
(വാര്‍ത്ത : പി.പി ചെറിയാന്)