ഡാളസ്(കരോള്‍ട്ടണ്‍) : ഡാളസിലെ മാര്‍ത്തോമ്മാ ചര്‍ച്ച്, കരോള്‍ട്ടണ്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 12 മുതല്‍ 14 വരെ പള്ളിയില്‍ വെച്ച് നടക്കും. സുവിശേഷ പ്രാസംഗികനും കാര്‍ഡിയോളജിസ്റ്റുമായ ഡോ. വിനോ ജെ. ഡാനിയേല്‍ മുഖ്യ പ്രഭാഷണം നടത്തും.
ജൂലൈ 12,13, 14 തീയതികളില്‍ വൈകീട്ട് 6.30 മുതല്‍ ഗാന ശുശ്രൂഷയോടെ കണ്‍വെന്‍ഷന്‍ ആരംഭിക്കും. ജൂലൈ 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3നു ചേരുന്ന യുവജന സെഷനില്‍ ബൈബിള്‍ ഭാഗം: 1 തിമൊഥെയൊസ് 6:12 വരെയുള്ള വാക്യങ്ങളെ അടിസ്ഥാനമാക്കി ‘വിശ്വാസത്തിന്റെ നല്ല പോരാട്ടം’എന്ന വിഷയത്തെക്കുറിച്ചും പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഷിബി എബ്രഹാം അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് വര്‍ഗീസ് 469-305-9259, ട്രീന എബ്രഹാം
(വാര്‍ത്ത: പി.പി ചെറിയാന്‍)
Tags: