ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് വാര്‍ഷിക കണ്‍വെന്‍ഷനും ഇടവക ദിന ആഘോഷവും 26 മുതല്‍, സഖറിയാസ് മോര്‍ ഫിലോക്‌സിനോസ് മെത്രാപ്പോലീത്ത മുഖ്യാതിഥി

ഡാളസ് : ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് വാര്‍ഷിക കണ്‍വെന്‍ഷനും 36മത് ഇടവക ദിന ആഘോഷവും ജൂലൈ 26 മുതല്‍ 28 വരെ നടക്കും. മലങ്കര യാക്കോബായ സുറിയാനി സഭ അഭിവന്ദ്യ സഖറിയാസ് മോര്‍ ഫിലോക്‌സിനോസ് മെത്രാപ്പോലീത്തയാണ് മുഖ്യാതിഥി.

റവ. സ്‌കറിയ എബ്രഹാം ശനിയാഴ്ച രാവിലെ 10:00 നും ഞായറാഴ്ച രാവിലെ 9.30-നും വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മീകത്വം വഹിക്കും. ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്കുശേഷം പാരിഷ് ദിനാചരണവും നടക്കും. എല്ലാവരെയും കണ്‍വെന്‍ഷനിലേക്കും ക്ഷണിക്കുന്നതായി റവ. ഷൈജു സി ജോയ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സെക്രട്ടറി അജു മാത്യു – 214 554 2610, ട്രസ്റ്റി എബി തോമസ് – 214 727 4684

(വാര്‍ത്ത-പി പി ചെറിയാന്‍)

More Stories from this section

family-dental
witywide