ഡാം പൊട്ടിയതിനെത്തുടര്‍ന്ന് വെള്ളപ്പൊക്കം രൂക്ഷം; ഒരുലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ച് റഷ്യയും കസാക്കിസ്ഥാനും

ന്യൂഡല്‍ഹി: റഷ്യ- കസാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഡാം പൊട്ടിയതിനെത്തുടര്‍ന്ന് വെള്ളപ്പൊക്കം രൂക്ഷം. പതിറ്റാണ്ടുകള്‍ക്കിപ്പുറമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ വലഞ്ഞ റഷ്യയും കസാക്കിസ്ഥാനും 100,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോര്‍ട്ട്.

വെള്ളപ്പൊക്കം യുറല്‍ പര്‍വതനിരകളിലെയും സൈബീരിയയിലെയും കസാക്കിസ്ഥാനിലെ യുറല്‍, ടോബോള്‍ പോലുള്ള നദികളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെയും നിരവധി ജനവാസ കേന്ദ്രങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു. റഷ്യയിലൂടെയും കസാക്കിസ്ഥാനിലൂടെയും കാസ്പിയനിലേക്ക് ഒഴുകുന്ന യൂറോപ്പിലെ മൂന്നാമത്തെ വലിയ നദിയായ യുറല്‍ നദിയില്‍ വെള്ളപ്പൊക്കമുണ്ടാകുകയും യുറല്‍ പര്‍വതനിരകള്‍ക്ക് തെക്ക് സ്ഥിതിചെയ്യുന്ന ഓര്‍സ്‌ക് നഗരത്തെ വെള്ളപ്പൊക്കത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

ഏകദേശം 5,50,000 ജനസംഖ്യയുള്ള ഒറെന്‍ബര്‍ഗിലെ ജലനിരപ്പും ഉയരുകയാണ്. പടിഞ്ഞാറന്‍ സൈബീരിയയിലെ പ്രധാന എണ്ണ ഉല്‍പ്പാദക മേഖലയായ ത്യുമെനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരുപാട് വെള്ളം വരുന്നുണ്ടെന്നും റഷ്യയുടെ ഭാഗമായ കുര്‍ഗാന്‍, ത്യുമെന്‍ മേഖലകളില്‍ ഇപ്പോഴും സ്ഥിതി മോശമാണെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, 80 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോകയേവ് പറഞ്ഞു. അതിരൗ, അക്ടോബ്, അക്മോല, കോസ്നായ്, കിഴക്കന്‍ കസാഖ്സ്ഥാന്‍, വടക്കന്‍ കസാഖ്സ്ഥാന്‍, പാവ്ലോഡാര്‍ പ്രദേശങ്ങള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങള്‍, ഇവയില്‍ ഭൂരിഭാഗവും റഷ്യയുടെ അതിര്‍ത്തി ഭാഗങ്ങളാണ്. മാത്രമല്ല, റഷ്യയില്‍ നിന്ന് ഉത്ഭവിക്കുന്ന നദികളായ യുറല്‍, ടോബോള്‍ എന്നിവയും ഇതുവഴി കടന്നുപോകുന്നു.

More Stories from this section

family-dental
witywide