സുഡാനിൽ ദുരന്തം വിതച്ച് കനത്ത മഴ; അണക്കെട്ട് തകര്‍ന്നു, അറുപതോളം പേർ മരിച്ചതായി റിപ്പോർട്ട്, നിരവധിപ്പേര്‍ ഒലിച്ചു പോയി

കെയ്‌റോ: കനത്ത മഴയെത്തുടര്‍ന്ന് സുഡാനില്‍ അണക്കെട്ട് തകര്‍ന്ന് വൻ ദുരന്തം. അണക്കെട്ട് തകര്‍ന്ന് നിരവധി പേര്‍ മരിച്ചു. നിരവധിപ്പേര്‍ ഒലിച്ചുപോയി. അര്‍ബാത്ത് അണക്കെട്ടാണ് തകര്‍ന്നത്. ഒറ്റപ്പെട്ടുപോയ ആളുകളെ സഹായിക്കാനുള്ള സജ്ജീകരണങ്ങള്‍ പ്രദേശത്ത് ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കാണാതായവരുടെ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല.

അതേസമയം മരണ സംഖ്യയും കൃത്യമല്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുറഞ്ഞപക്ഷം 60 പേരെങ്കിലും മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അല്‍-തഗീര്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അണക്കെട്ട് പൊട്ടിയതില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide