‘ഇയാളെ കണ്ടാൽ കാക്കയുടെ നിറമാണ്’; ആർഎൽവി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം

തൃശൂർ: നർത്തകൻ ആർഎൽവി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം. കലാമണ്ഡലം സത്യഭാമയാണ് രാമകൃഷ്ണനുനേരെ അധിക്ഷേപം നടത്തിയത്. യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർഎൽവി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വിവാദ പരമാർശം.

”മോഹിനിയായിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ടാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാൽ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ഒരു പുരുഷൻ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം ഒക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടു കഴിഞ്ഞാൽ പെറ്റ തള്ള പോലും സഹിക്കില്ല”– സത്യഭാമ പറഞ്ഞു.

സത്യഭാമയുടെ പരാമർശങ്ങൾക്കെതിരെ സോഷ്യൽമീഡിയയിൽ വ്യാപക വിമർശനമുയർന്നു. നിരവധിയാളുകൾ രാമകൃഷ്ണനു പിന്തുണയുമായി രംഗത്തെത്തി. ഇതോടെ സംഭവത്തിൽ പ്രതികരിച്ച് രാമകൃഷ്ണനും സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു. സത്യഭാമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനാണ് ആർഎൽവി രാമകൃഷ്ണൻ.

dancer sathyabhama caste abused againts rlv ramakrishnan

More Stories from this section

family-dental
witywide