തൃശൂർ: നർത്തകൻ ആർ എൽ വി രാമകൃഷ്ണനെതിരായ നേരെ ജാതി അധിക്ഷേപത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് കലാമണ്ഡലം സത്യഭാമ രംഗത്ത്. കറുത്ത കുട്ടികൾക്ക് സൗന്ദര്യമത്സരത്തിനു ഫസ്റ്റ് കിട്ടിയിട്ടുണ്ടോ എന്നാണ് വിഷയത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് സത്യഭാമ ഏറ്റവും ഒടുവിലായി ചോദിച്ചത്. എത്ര ചാനലുകാർ വന്നാലും ഞാൻ എന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അവർ രൂക്ഷമായി പറഞ്ഞു. താൻ പറഞ്ഞത് തന്റെ അഭിപ്രായമാണെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞ സത്യഭാമ മാധ്യമപ്രവർത്തകരോടു കയർത്തു സംസാരിക്കുകയും ചെയ്തു.
അതേസമയം നേരത്തെ ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സത്യഭാമ, നർത്തകൻ ആർഎൽവി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം നടത്തിയത്. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർ എൽ വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വിവാദ പരമാർശം.
dancer satyabhama continues caste abuse against rlv ramakrishnan