ലണ്ടൻ: ബ്രിട്ടനെ വിറപ്പിച്ച് ഡാറ ചുഴലിക്കാറ്റ്. കൊടുങ്കാറ്റിനെ തുടർന്ന് രാജ്യത്തെ വൈദ്യുതി ബന്ധം താറുമാറായി. പതിനായിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. കൊടുങ്കാറ്റുണ്ടാകുമെന്ന് റെഡ് അലർട്ട് നൽകിയിരുന്നു. മൂന്ന് ദശലക്ഷം ആളുകൾക്ക് സർക്കാർ അടിയന്തര മുന്നറിയിപ്പ് നൽകി. 145 കിമീ വേഗത്തിലാണ് കാറ്റ് വീശിയത്. കാറ്റ് തീരപ്രദേശങ്ങളിൽ കനത്ത നാശം വിതച്ചു. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ 86,000 വീടുകളിൽ വൈദ്യുതി മുടങ്ങി. കനത്ത മഴയെത്തുടർന്ന് രാജ്യവ്യാപകമായി വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി.
അയർലണ്ടിൽ 400,000-ത്തിലധികം ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. ഗതാഗത ശൃംഖലകളെയും സാരമായി ബാധിച്ചു. നെറ്റ്വർക്ക് റെയിൽ വെയിൽസ് വടക്കൻ തീരത്ത് ട്രെയിൻ സർവീസുകൾ നിർത്തിവച്ചു, വെയിൽസിനും തെക്കൻ ഇംഗ്ലണ്ടിനും കുറുകെയുള്ള പ്രധാന പാലങ്ങൾ അടച്ചു. അപകടകരമായ സാഹചര്യങ്ങൾ കാരണം ഡബ്ലിൻ വിമാനത്താവളത്തിലും നെതർലാൻഡ്സിലെ ഷിഫോൾ വിമാനത്താവളത്തിലും വിമാനങ്ങൾ റദ്ദാക്കി.
darragh storm hit britain across