‘ഐ ലവ് യു ഡാഡ്’… ട്രംപിന് പിന്തുണയുമായി മകള്‍ ഇവാങ്ക

ന്യൂയോര്‍ക്ക് : പോണ്‍ താരം സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയതുമായി ബന്ധപ്പെട്ട ബിസിനസ് രേഖകളില്‍ കൃത്രിമം നടത്തിയ കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ കുറ്റം നിഷേധിച്ച ട്രംപ് അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് പിതാവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ തന്റെ പിതാവിന്റെ മടിയില്‍ ഇരിക്കുന്ന കുട്ടിക്കാലത്തെ ഫോട്ടോയാണ് ഇവാങ്ക പങ്കിട്ടത്. ചിത്രത്തിനൊപ്പം, ‘ഐ ലവ് യു ഡാഡ്’ എന്നും ഇവാങ്ക എഴുതി. ഒപ്പം തുടര്‍ന്ന് ഒരു ഹാര്‍ട്ട് ഇമോജിയും പങ്കുവെച്ച് പിതാവിനോടുള്ള സ്‌നേഹവും പിന്തുണയും പങ്കിട്ടിരിക്കുകയാണ് ഇവാങ്ക.

More Stories from this section

family-dental
witywide