
പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 2 പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ നസീര്‍ ബാഗ് റോഡിലെ ബോര്‍ഡ് ബസാറിലാണ് സംഭവം.
മോട്ടോര്‍ ബൈക്കിലാണ് ബോംബ് സ്ഥാപിച്ചത്. പരിക്കേറ്റവരെ ഖൈബര്‍ ടീച്ചിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.