
സൗത്ത് കരോലിന: സുഹൃത്തുക്കള്‍ ഗ്രൂപ്പ് ചാറ്റില്‍ നല്‍കിയ വെല്ലുവിളി ഏറ്റെടുത്ത് പാലത്തില്‍ നിന്ന് വെള്ളത്തില്‍ ചാടിയ രണ്ട് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം. സൗത്ത് കരോലിനയിലെ രണ്ട് ഹൈസ്‌കൂള്‍ ആണ്‍കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഡി.ഡബ്ല്യു. ഡാനിയല്‍ ഹൈസ്‌കൂള്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ റയാന്‍ അല്‍നാസര്‍ (16), സക്കറിയ ചാര്‍ (15) എന്നിവരാണ് മുങ്ങിമരിച്ചത്.
ഇരുവരുടേയും മൃതദേഹം തിങ്കളാഴ്ച ഹാര്‍ട്ട്വെല്‍ തടാകത്തില്‍ നിന്ന് കണ്ടെത്തി. മെയ് 18 ശനിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്.
സുഹൃത്തുക്കള്‍ ഗ്രൂപ്പ് ചാറ്റില്‍ നല്‍കിയ വെല്ലുവിളി ഏറ്റെടുത്ത ഒരു ആണ്‍കുട്ടി പാലത്തില്‍നിന്നും ചാടിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അവനെ രക്ഷിക്കാന്‍ ശ്രമിച്ച് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. പക്ഷേ, ഇവരുവരും മരണപ്പെടുകയായിരുന്നു.