തൃശ്ശൂര്‍: ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ച കാണാതാകുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത രണ്ടു കുട്ടികളുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.
കോളനിയിലെ കാടന്‍ വീട്ടില്‍ സുബ്രന്റെ മകന്‍ സജി കുട്ടന്‍ (16), രാജശേഖരന്റെ മകന്‍ അരുണ്‍ കുമാര്‍ (8) എന്നിവരെയാണ് കാണാതായി ദിവസങ്ങള്‍ക്കുശേഷം ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍.
തേന്‍ ശേഖരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാവാം മരണം സംഭവിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടത്തിലെ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരും. തേന്‍ ശേഖരിക്കുന്ന സ്ഥലത്ത് മരത്തിന് താഴെയായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. തേന്‍ ശേഖരിക്കുന്നതിനിടെ ഇരുവരും താഴെ വീണതാകാം എന്നാണ് നിഗമനം.