യോഗിക്കെതിരായ വധഭീഷണി: മുംബൈയിൽ 24 വയസ്സുള്ള യുവതി അറസ്റ്റിൽ

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ 24കാരിയായ യുവതി അറസ്റ്റിൽ. ഫാത്തിമ ഖാൻ എന്ന യുവതിയുടെ മൊബൈൽ നമ്പറിൽ നിന്നാണ് ഫോൺ സന്ദേശം വന്നതെന്ന് മുംബൈ പൊലീസ് കണ്ടെത്തി. ബിഎസ്‌സി ബിരുദധാരിയായ യുവതി കുടുംബത്തോടൊപ്പം മുംബൈയ്ക്കടുത്തുള്ള താനെയിലാണ് താമസിക്കുന്നത്. അവരുടെടെ പിതാവ് ടിംബർ ബിസിനസുകാരനാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന വ്യക്തിയാണ് ഈ യുവതിയെന്ന് പൊലീസ് പറഞ്ഞു.

യോഗി ആദിത്യ നാഥ് 10 ദിവസത്തിനകം സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ ബാബ സിദ്ദിഖിനെപ്പോലെ കൊല്ലപ്പെടുമെന്നാണ് മുംബൈ പൊലീസിനു ലഭിച്ച സന്ദേശം.
മുംബൈ ട്രാഫിക് പോലീസ് കൺട്രോൾ റൂമിനാണ് വധഭീഷണി ലഭിച്ചത്. കൺട്രോൾ റൂമിലെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറിലേക്കാണ് സന്ദേശം വന്നത്. പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചു. അതു വന്നത് ഫാത്തിമയുടെ ഫോൺ നമ്പറിൽ നിന്നാണ് എന്നു കണ്ടെത്തുകയായിരുന്നു.

മുൻ മന്ത്രിയും എൻസിപി (അജിത് പവാർ) നേതാവുമായ ബാബ സിദ്ദിഖ് ബാന്ദ്രയിൽ വെടിയേറ്റ് മരിച്ച് ആഴ്ചകൾക്കുള്ളിലാണ് ഇങ്ങനെയൊരു ഭീഷണി വന്നത് എന്നതിനാൽ പൊലീസ് അതീവ ജാഗ്രതയിലാണ്. നടൻ സൽമാൻ ഖാനെതിരെ നിരന്തരമായി വധഭീഷണിയുയരുന്നുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി മുംബൈയിലെ പൊലീസുകാർക്ക് ഇത്തരത്തിലുള്ള നിരവധി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും സൽമാൻ ഖാനെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഈ വർഷം ആദ്യം നടൻ്റെ വസതിക്ക് പുറത്ത് നടന്ന വെടിവപ്പിൻ്റെ പശ്ചാത്തലത്തിൽ, ഈ സന്ദേശങ്ങൾ അയച്ചവരെ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അധികവും മറ്റ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു.

Death threat against Yogi 24-year-old woman arrested in Mumbai

More Stories from this section

family-dental
witywide