ഷാരൂഖ് ഖാന് വധ ഭീഷണി; മോഷണംപോയ തന്റെ ഫോണില്‍ നിന്നാണ് കോള്‍ വന്നതെന്ന് യുവാവ്, ട്വിസ്റ്റ്!

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് വധ ഭീഷണി മുഴക്കിയ സംഭവത്തില്‍ പൊലീസിന് മുമ്പില്‍ വമ്പന്‍ ട്വിസ്റ്റ്. കോള്‍ വന്ന ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ഫൈസാന്‍ ഖാന്‍ യുവാവാണ് ഇതിനു പിന്നിലെന്നാണ് ആദ്യം പൊലീസ് കണ്ടെത്തിയത്. എന്നാല്‍ താനല്ല ഭീഷണിപ്പെടുത്തിയതെന്നും തന്റെ മോഷണം പോയ ഫോണില്‍ നിന്നാണ് കോള്‍ വന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ചൊവ്വാഴ്ച ഭീഷണി കോള്‍ ചെയ്യാന്‍ ഉപയോഗിച്ച തന്റെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞയാഴ്ച മോഷ്ടിക്കപ്പെട്ടതായി യുവാവ് പറഞ്ഞു. താന്‍ പരാതി നല്‍കിയിരുന്നുവെന്നും ശനിയാഴ്ച ഇത് സംബന്ധിച്ച് പൊലീസ് കേസെടുത്തതായും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ഫൈസാന്‍ ഖാന്‍ ഒരു അഭിഭാഷകനാണെന്നും പൊലീസ് വ്യക്തമാക്കി.

More Stories from this section

family-dental
witywide