സ്‌പെയിനിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 95ലേക്കുയര്‍ന്നു, വൈദ്യുതി ഇല്ലാതെ ഒരു ലക്ഷത്തിലധികം വീടുകള്‍

ന്യൂഡല്‍ഹി: സ്പെയിനെ കണ്ണീരിലാഴ്ത്തി കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 95 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നഗരങ്ങളുടെ മിക്കയിടങ്ങളിലും ചെളി നിറഞ്ഞിരിക്കുകയാണ്. തെരുവുകളില്‍ ചിതറിക്കിടക്കുന്ന കാറുകളും മറ്റ് വാഹനങ്ങളും ചെളികയറി നശിച്ച കാഴ്ചകളും പുറത്തുവരുന്നുണ്ട്. വലന്‍സിയ മേഖലയില്‍ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചിലില്‍ പൊലീസിനും അഗ്‌നിശമന സേനയ്ക്കും 1,000 സൈനികര്‍ ചേര്‍ന്നു. അതി ദാരുണമായ ദുരന്തത്തെത്തുടര്‍ന്ന് സ്‌പെയിന്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം ആരംഭിച്ചു.

നിരവധിപേരെ കാണാതായതിനാല്‍ മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് ടെറിട്ടോറിയല്‍ പോളിസി മന്ത്രി ഏഞ്ചല്‍ വിക്ടര്‍ ടോറസ് അറിയിച്ചു.

ചൊവ്വാഴ്ച കിഴക്കന്‍ നഗരമായ വലന്‍സിയയിലും പരിസര പ്രദേശങ്ങളിലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്ത കനത്ത മഴയാണ് വിനാശകരമായ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. ഏതാണ്ട് ഒരു വര്‍ഷത്തേക്കുള്ള ഒന്നിച്ച് പെയ്ത പ്രതീതിയായിരുന്നു.

More Stories from this section

family-dental
witywide