ഇന്ന് നിർണായകം: മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനം

കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസില്‍ മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനമുണ്ടാകും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാകും നിര്‍ണായക ഉത്തരവ് പുറപ്പെടുവിക്കുക.

കേസില്‍ കഴമ്പില്ലെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. എന്നാല്‍, മുകേഷ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ഉറച്ച നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. ഇവര്‍ക്കൊപ്പം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ നടന്‍ മണിയന്‍പിള്ള രാജുവിന്റെ ഹര്‍ജി കോടതി തീര്‍പ്പാക്കിയിരുന്നു. മണിയന്‍പിള്ള രാജുവിനെതിരേ ജാമ്യം കിട്ടാവുന്ന വകുപ്പുകളേ ചുമത്തിയിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

അതേസമയം, ബംഗാളി നടിയുടെ പരാതിയില്‍ ഡയക്ടര്‍ രഞ്ജിത്തിനെതിരെ എടുത്ത കേസില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോട മുന്‍കൂര്‍ ജാമ്യാപേക്ഷയും തീര്‍പ്പാക്കിയിരുന്നു.

More Stories from this section

family-dental
witywide