ആലപ്പുഴ: ബി.ജെ.പി നേതാവ് രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പൊലീസ് സുരക്ഷ ശക്തമാക്കി. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജ് വി ജി ശ്രീദേവിക്കാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്.
കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജി വേറിട്ടൊരു വിധി പ്രസ്താവമാണ് നടത്തിയത്. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്വാര്‍ട്ടേഴ്സില്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്.
നിലവില്‍ ജഡ്ജിക്ക് എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്.