
ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിനും രൺവീർ സിങ്ങിനും പെൺകുഞ്ഞ് ജനിച്ചതായി റിപ്പോർട്ട്. താരങ്ങളുടെ അടുത്തവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ശനിയാഴ്ച, മുംബൈയിലെ ഗിർഗാവ് ഏരിയയിലെ എച്ച്എൻ റിലയൻസ് ഹോസ്പിറ്റലിൽ ദീപിക എത്തിയിരുന്നു. പ്രസവത്തിന് മുന്നോടിയായി വെള്ളിയാഴ്ച ദീപികയും രൺവീറും കുടുംബവും മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഫെബ്രുവരിയിലാണ് ദീപികയും രൺവീറും തങ്ങൾക്ക് കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം പുറത്തുവിട്ടത്.
2018-ൽ ഇറ്റലിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാരം. ലേക്ക് കോമോയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. പിന്നീട് ബെംഗളൂരുവിലും മുംബൈയിലും വമ്പൻ റിസപ്ഷനുകൾ സംഘടിപ്പിക്കുകയാണ് ചെയ്തത്.