മാനനഷ്ടക്കേസിൽ ‘അതിഷി മാപ്പ് പറയണം’: ഡൽഹി മന്ത്രിക്ക് സമൻസ്, നാളെ ഹാജരാകണം; അറസ്റ്റിന് നീക്കമെന്ന് കെജ്രിവാൾ

ന്യൂഡൽഹി: ബിജെപി ഡൽഹി മീഡിയ സെൽ തലവൻ പ്രവീൺ ശങ്കർ കപൂർ നൽകിയ മാനനഷ്ടക്കേസിൽ ഡൽഹി മന്ത്രിയും എഎപിയുടെ മുതിർന്ന നേതാവുമായ അതിഷി മർലേനയ്ക്ക് ഡൽഹി റോസ് അവന്യൂ കോടതി സമൻസ് അയച്ചു. ജൂൺ 29ന് കോടതിയിൽ ഹാജരാകണമെന്നാണ് സമൻസ്.

എഎപി എംഎൽഎമാരെ കൈക്കൂലി നൽകി സ്വാധീനിക്കാനും വേട്ടയാടാനും ബിജെപി ശ്രമിച്ചെന്ന ആരോപണത്തിനെതിരെയാണ് പ്രവീൺ കോടതിയിൽ ഹർജി നൽകിയത്. അതിഷിക്ക് എതിരെയുള്ള സമന്‍സിന് എതിര്‍പ്പ് രേഖപ്പെടുത്തി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിട്ടുണ്ട്. സമ്പൂർണ സ്വേച്ഛാധിപത്യത്തിനാണ് അതിഷിയെ ലക്ഷ്യംവെക്കുന്നതെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. അതിഷിയെ അറസ്റ്റ് ചെയ്യുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. അതിനാണ് ഇപ്പോൾ അവർ പദ്ധതിയിടുന്നതെന്നും മോദി വീണ്ടും അധികാരത്തിൽവന്നാൽ എല്ലാ പ്രതിപക്ഷ നേതാക്കളും അറസ്റ്റിലാകുമെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.

More Stories from this section

family-dental
witywide