2025ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് : 11 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ട് ആം ആദ്മി, കൈലാഷ് ഗഹ്ലോട്ടിന്റെ രാജിക്ക് പിന്നാലെ അപ്രതീക്ഷിത നീക്കം

ന്യൂഡല്‍ഹി: വരുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ആം ആദ്മി പാര്‍ട്ടിയുടെ 11 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ കൈലാഷ് ഗഹ്ലോട്ട് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണിത്.

ബിജെപി വിട്ടുവന്ന നേതാക്കളായ ബ്രഹ്മ് സിങ് തന്‍വാര്‍, അനില്‍ ഝാ, ബിബി ത്യാഗി, മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ചൗധരി സുബൈര്‍ അഹമ്മദ്, വീര്‍ ദിംഗന്‍, സുമേഷ് ഷോക്കീന്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

സ്ഥാനാര്‍ത്ഥികള്‍ – മണ്ഡലം

ബ്രഹ്മ സിംഗ് തന്‍വാര്‍ – ഛത്തര്‍പൂര്‍
അനില്‍ ഝാ – കിരാരി
ദീപക് സിംഗ്ല – വിശ്വാസ് നഗര്‍
സരിതാ സിംഗ് – റോഹ്താസ് നഗര്‍
ബിബി ത്യാഗി – ലക്ഷ്മി നഗര്‍
രാം സിംഗ് നേതാജി – ബദര്‍പൂര്‍
ചൗധരി സുബൈര്‍ അഹമ്മദ് – സീലംപൂര്‍
വീര്‍ സിംഗ് ദിംഗന്‍ – സീമാപുരി
ഗൗരവ് ശര്‍മ്മ – ഘോണ്ട
മനോജ് ത്യാഗി – കാരവാല്‍ നഗര്‍
സുമേഷ് ഷോക്കീന്‍ – മതിയാല

2025 ഫെബ്രുവരിയിലായിരിക്കും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

More Stories from this section

family-dental
witywide