‘ഡല്‍ഹി ചലോ’: ചര്‍ച്ച പരാജയം, കര്‍ഷകര്‍ മുന്നോട്ടുതന്നെ, എന്തിനും തയ്യാറായി ഡല്‍ഹിയും

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 200 ഓളം വരുന്ന കര്‍ഷക സംഘടനകള്‍ രാജ്യതലസ്ഥാനത്തേക്ക് ഇന്ന് മാര്‍ച്ച് നടത്തും. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതരവ വിഭാഗം ഉള്‍പ്പെടെയുള്ള സംഘടനകളാണ് സമരത്തിന്റെ ഭാഗമാകുന്നത്.

കര്‍ഷക നേതാക്കളും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള നിര്‍ണായക യോഗം തിങ്കളാഴ്ച രാത്രി വൈകിയും തീരുമാനമാകാതെ അവസാനിച്ചു. ഇത് ‘ഡല്‍ഹി ചലോ’ പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിയോടെ മാര്‍ച്ച് തുടങ്ങുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രധാന ആവശ്യങ്ങളില്‍ ധാരണയിലെത്താന്‍ ഇരുപക്ഷത്തിനും കഴിഞ്ഞില്ല. എന്നാല്‍, ഒട്ടുമിക്ക വിഷയങ്ങളിലും സമവായത്തിലെത്തിയെന്നും സമിതി രൂപീകരിച്ച് മറ്റു ചിലത് പരിഹരിക്കാനുള്ള ഫോര്‍മുല നിര്‍ദേശിച്ചിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

അതേസമയം, കര്‍ഷക പ്രക്ഷോഭം മുന്‍നിര്‍ത്തി ഡല്‍ഹി പോലീസ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. സമ്മേളനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ക്രമസമാധാനപാലനത്തിനായി അതിര്‍ത്തികള്‍ അടയ്ക്കുകയും ഗതാഗത നിയന്ത്രണം അടക്കം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സമരത്തിനു മുന്നോടിയായി ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും പ്രഖ്യാപിച്ചു. കര്‍ഷകര്‍ ദില്ലിയിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പ് നടന്ന കര്‍ഷക സമരത്തിലെ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide