അരവിന്ദ് കെജ്രിവാള്‍ ഇനി തിഹാര്‍ ജയിലില്‍; ദില്ലി മുഖ്യമന്ത്രി കെജ്രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക്. ഏപ്രില്‍ 15 വരെയാണ് കെജ്‌രിവാളിനെ ഡല്‍ഹി കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ഇഡി കൂടുതല്‍ റിമാന്‍ഡ് ആവശ്യപ്പെടാത്തതിനെ തുടര്‍ന്ന് റോസ് അവന്യൂ കോടതിയിലെ പ്രത്യേക സിബിഐ ജഡ്ജി കാവേരി ബവേജയാണ് ജുഡീഷ്യൽ കസ്റ്റഡിക്ക് ഉത്തരവിട്ടത്. ‘സെന്തില്‍ ബാലാജി കേസിലെ സുപ്രീം കോടതി വിധി പ്രകാരം കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെടാനുള്ള അവകാശത്തിന് വിധേയമായി ഞങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെടുന്നു,’ ഇഡി അഭിഭാഷകന്‍ പറഞ്ഞു. ഇത് ജഡ്ജി അംഗീകരിക്കുയായിരുന്നു.മാര്‍ച്ച് 21ന് രാത്രിയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്.

ജയിലില്‍ വായിക്കാനായി ഭഗവത്ഗീത, രാമായണം, നീരജ ചൗധരിയുടെ ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ് എന്നീ പുസ്തകങ്ങള്‍ കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഇവ കൂടാതെ, പ്രത്യേക ഭക്ഷണം അനുവദിക്കാനും ഡല്‍ഹി മുഖ്യമന്ത്രി അപേക്ഷ നല്‍കിയിട്ടുണ്ട്.

Delhi court sends CM Aravind Kejriwal to judicial custody till April 15

More Stories from this section

family-dental
witywide