ന്യൂഡൽഹി: ഉഷ്ണതരംഗത്തിനും ജലപ്രതിസന്ധിക്കും പിന്നാലെ ദില്ലിയിൽ വൈദ്യുതി പ്രതിസന്ധിയും രൂക്ഷം. 1,500 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്ന യുപിയിലെ മണ്ടോളയിലെ പവർ ഗ്രിഡിന് തീപിടിച്ചതിനെത്തുടർന്നാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയതെന്ന് ദില്ലി വൈദ്യുതി മന്ത്രി അതിഷി വിശദീകരിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ പല പ്രദേശങ്ങളിലും പവർ കട്ട് ഉണ്ടായി. പുതിയ കേന്ദ്ര ഊർജ മന്ത്രിയുമായി കൂടിക്കാഴ്ച്ചക്ക് ശ്രമിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ അതിഷി രൂക്ഷമായ വിമർശനമുന്നയിച്ചു. ഗ്രിഡിൻ്റെ പ്രശ്നം തികച്ചും ആശങ്കാജനകമാണ്.
ദില്ലിയിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 8,000 മെഗാവാട്ടിൽ എത്തിയപ്പോൾ ഉണ്ടായ പവർ കട്ട് ദേശീയ അടിസ്ഥാന സൗകര്യങ്ങളുടെ പരാജയം കാരണമാണെന്നും അവർ പറഞ്ഞു. ദില്ലിയിൽ ജലപ്രതിസന്ധിയും രൂക്ഷമായിരുന്നു. ബിജെപി ഭരിക്കുന്ന ഹരിയാന സർക്കാർ ദില്ലിക്ക് അർഹതപ്പെട്ട വെള്ളം വിട്ടുനൽകുന്നില്ലെന്നാണ് എഎപിയുടെ ആരോപണം.
delhi faces power cut amid heat wave