മോചനം വൈകും! കെജ്രിവാളിൻ്റെ ജാമ്യം ഹൈക്കോടതിയും സ്റ്റേ ചെയ്തു

ദില്ലി: മദ്യ നയക്കേസിൽ വിചാരണക്കോടതിയുടെ ജാമ്യം ലഭിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ മോചനം വൈകും. വിചാരണ കോടതിയുടെ ജാമ്യ നടപടി ചോദ്യം ചെയ്ത് ഇ ഡി നൽകിയ ഹർജിയിൽ കെജ്രിവാളിന്റെ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. ഇഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. അവധിക്കാല ബെഞ്ചിന് തീരുമാനം എടുക്കാനാകില്ലെന്നും വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഹർജി പരിഗണിച്ച കോടതി വിചാരണക്കോടതി വിധി സ്റ്റേ ചെയ്തത്. ഇതോടെ കേജ്രിവാളിന് ജയിലിൽ തുടരേണ്ടി വരും. ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സാധ്യത.

More Stories from this section

family-dental
witywide