എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരായ സി.എം.ആര്‍ എല്ലിന്റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരായ സി എം ആര്‍ എല്ലിന്റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സി എം ആര്‍ എല്‍ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ് എഫ് ഐ ഒ മുമ്പത്തെ വാദത്തില്‍ ഉന്നയിച്ചിരുന്നു. എക്
്‌സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന സംശയവും എസ് എഫ് ഐ ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യങ്ങളില്‍ സി എം ആര്‍ എല്‍ ഇന്ന് മറുപടി നല്‍കുമെന്നാണ് റിപ്പോര്‍ട്ട് മാത്രമല്ല, ഹര്‍ജിയില്‍ കക്ഷിചേരാനുള്ള ഷോണ്‍ ജോര്‍ജിന്റെ അപേക്ഷയിലും വാദം കേള്‍ക്കും.

More Stories from this section

family-dental
witywide