2010ലെ കേസിൽ അരുന്ധതി റോയിക്കെതിരിതെ യുഎപിഎ കൂടി ചുമത്തും ; നടപടി കശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ

ഡൽഹി: മതവിദ്വേഷം വളർത്തിയെന്നും പൊതുസമാധാനം തകർക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് അരുന്ധതി റോയ്, കശ്മീരിലെ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ അന്താരാഷ്ട്ര നിയമവിഭാഗത്തിലെ മുൻ പ്രൊഫസർ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ എന്നിവരെ യുഎപിഎ നിയമപ്രകാരം വിചാരണ ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന അനുമതി നൽകി.

രാഷ്ട്രീയ തടവുകാരെ വിട്ടയക്കാൻ ആവശ്യപ്പെട്ട് 2010 ഒക്ടോബർ 21ന് സംഘടിപ്പിച്ച പരിപാടിയിൽ അരുന്ധതി റോയ് നടത്തിയ പ്രസംഗത്തിന് എതിരെയാണ് പൊലീസ് കേസെടുത്തത്. ‘ആസാദി ദ ഓണ്‍ലി വേ’ എന്ന തലക്കെട്ടില്‍ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്സ് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്നാണ് ആരോപണം. കശ്മീരിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സുശില്‍ പണ്ഡിറ്റിന്റെ പരാതി പ്രകാരമായിരുന്നു ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ ചുമത്തിയിട്ടുള്ളത്.

“കശ്മീർ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ല. ഇത് ഒരു ചരിത്ര വസ്തുതയാണ്. ഇന്ത്യൻ സർക്കാർ പോലും ഇത് അംഗീകരിച്ചു,” എന്നായിരുന്നു അരുന്ധതി റോയ് പറഞ്ഞത്.

വിദ്വേഷപ്രസംഗം സംബന്ധിച്ച കേസുകളിൽ പ്രാഥമിക അന്വേഷണത്തിനു ശേഷമുള്ള നടപടികൾക്ക് സർക്കാരിന്റെ അനുമതി വേണം. അതനുസരിച്ചാണ് ഡൽഹി പൊലീസ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി വാങ്ങിയത്.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യയില്‍ നിന്നു സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കണമെന്നും ഇവര്‍ പ്രസംഗിച്ചതായാണ് ആരോപണം. അലി ഷാ ഗീലാനി, അബ്ദുള്‍ റഹ്‌മാന്‍ ഗീലാനി എന്നിവര്‍ക്കെതിരെയും കേസ് ഉണ്ടായിരുന്നു. ഇരുവരും പിന്ന്ീട് മരിച്ചു. വിദ്വേഷ പ്രസംഗം സംബന്ധിച്ച ഐപിസി 153 എ (വ്യത്യസ്ത വിഭാഗക്കാര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുക), 505 (പൊതുദ്രോഹത്തിനു കാരണമാകുന്ന പ്രസ്താവനകള്‍ നടത്തുക) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി നടപടി സ്വീകരിക്കാൻ 2023 ഒക്ടോബറിൽ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.

More Stories from this section

family-dental
witywide