കെജ്രിവാളിന് വീണ്ടും കുരുക്ക്, ‘സിഖ് ഫോർ ജസ്റ്റിസി’ൽ നിന്ന് ഫണ്ട് വാങ്ങിയെന്ന പരാതിയിൽ എൻഐഎ അന്വേഷണം

ദില്ലി: വിവാദ മദ്യനയകേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പുതിയ കുരുക്ക്. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സംഘടനയിൽ നിന്ന് ഫണ്ട് സ്വീകരിച്ചെന്ന പരാതിയിൽ എൻ ഐ എ അന്വേഷണവും കെജ്രിവാളിനെതിരെയുണ്ടാകും. മുഖ്യമന്ത്രിക്കെതിരായ പരാതികളിൽ ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയാണ് എൻ ഐ എ അന്വേഷണത്തിന് ശുപാർശ ചെയ്തത്.

ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂനിന്റെ സംഘടനയില്‍ നിന്ന് 134 കോടി രൂപ കൈപ്പറ്റിയെന്ന് ആരോപിച്ച് വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ ദേശീയ ജനറല്‍ സെക്രട്ടറി അഷൂ മൊംഗിയയാണ് കെജ്രിവാളിനെതിരെ പരാതി നൽകിയത്. ആ പരാതി പരിശോധിച്ച ലഫ്. ഗവർണർ എൻ ഐ എ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ കത്തിലാണ് വി കെ സക്സേന, വിഷയത്തിൽ എന്‍ ഐ എ അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുള്ളത്.

അതേസമയം എൻ ഐ എ അന്വേഷണത്തിന് ശുപാർശ ചെയ്ത ലഫ് ഗവർണറുടെ നടപടിക്കെതിരെ എ എ പി രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. സക്സേന ബി ജെ പിയുടെ ഏജന്‍റ് മാത്രമാണെന്നാണ് എ എ പി വിമർശിച്ചത്.

Delhi LG Recommends NIA Probe Against CM Arvind Kejriwal

More Stories from this section

family-dental
witywide