ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ക്രമക്കേട് ആരോപിച്ച് സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് ഡല്‍ഹിയിലെ റൂസ് അവന്യൂ തിങ്കളാഴ്ച ജാമ്യം നിഷേധിച്ചു.
മാര്‍ച്ച് 15ന് വൈകുന്നേരമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കവിതയെ അറസ്റ്റ് ചെയ്തത്. സിബിഐ അറസ്റ്റ് ചെയ്യുമ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. അടുത്തിടെ കവിതയെ ജയിലില്‍ ചോദ്യം ചെയ്യാന്‍ സിബിഐ കോടതിയില്‍ നിന്ന് അനുമതി നേടിയതിനെ തുടര്‍ന്നാണിത്. തനിക്ക് ഡല്‍ഹി സര്‍ക്കാരുമായി ബന്ധമുണ്ടെന്നും ബിസിനസില്‍ സഹായിക്കാമെന്നും കവിത നല്‍കിയ ഉറപ്പിന്മേലാണ് ശരത് റെഡ്ഡി ഡല്‍ഹിയിലെ മദ്യവ്യാപാരത്തില്‍ പങ്കെടുത്തതെന്ന് സിബിഐ ആരോപിച്ചു.