ഡൽഹി-വാരണാസി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി, യാത്രക്കാരെ ഒഴിപ്പിച്ചു, പരിശോധന തുടരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെയാണ് ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണിയെത്തിയത്.

പറന്നുയരുന്നതിന് മുമ്പ് വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് ബോംബ് എന്നെഴുതിയ കുറിപ്പ് ഇന്‍ഡിഗോ ജീവനക്കാര്‍ കണ്ടെത്തിയതായാണ് വ്യോമയാന സുരക്ഷാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഇന്‍ഡിഗോ യാത്രക്കാരെ ഒഴിപ്പിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റുകയും കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്തു. വ്യോമയാന സുരക്ഷ സംഘവും ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും നിലവില്‍ സ്ഥലത്തുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചു.

More Stories from this section

family-dental
witywide