ചിക്കാ​ഗോ കൺവെൻഷന് തുടക്കം, കമലാ ഹാരിസിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കും, ബൈഡൻ കൺവെൻഷനെ അഭിസംബോധന ചെയ്യും

വാഷിങ്ടൺ: ചിക്കാ​ഗോയിൽ ഡെമോക്രാറ്റ്സ് പാർട്ടിയുടെ ദേശീയ കൺവെൻഷന് തുടക്കമായി. കൺവെൻഷനിലാണ് കമലാ ഹാരിസിനെ ഔദ്യോ​ഗിക പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കു. നേരത്തെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽ നിന്ന് പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയിരുന്നു. ദേശീയ കൺവെൻഷനിൽ ബൈഡൻ അടക്കമുള്ള ഡെമോക്രാറ്റ് നേതാക്കൾ പങ്കെടുക്കും.

ബൈഡൻ കൺവെൻഷനെ അഭിസംബോധന ചെയ്യും. പ്രഥമ വനിത ജിൽ ബൈഡൻ, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിൻ്റൺ, യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് പ്രസിഡൻ്റ് സീൻ ഫെയിൻ എന്നിവരും സംസാരിക്കും. 92 പേജുകളുള്ള ഒരു പൂർണ്ണമായ കരട് പ്ലാറ്റ്ഫോം ഞായറാഴ്ച രാത്രി വൈകി അനാച്ഛാദനം ചെയ്തു.

പ്രസിഡൻ്റ് ജോ ബൈഡൻ 2024 മത്സരത്തിൽ നിന്ന് പിന്മാറുന്നതിന് മുമ്പ് എഴുതിയ രേഖ ജൂലൈയിൽ ഡിഎൻസിയുടെ റൂൾസ് കമ്മിറ്റി അം​ഗീകരിച്ചിരുന്നു. കാര്യമായ എതിർപ്പില്ലാതെ കരട് പാസാക്കുമെന്നാണ് പ്രതീക്ഷ.

Democrats set to chicago national convention rally around Kamala Harris as nominee

More Stories from this section

family-dental
witywide