ഡെങ്കിപ്പനി നിസാരമല്ല; വ്യാപനത്തിന് കൂടുതല്‍ സാധ്യത, കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഇടവിട്ട് പെയ്യുന്ന ചെറിയ മഴയില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാനും ഡങ്കിപ്പനി അടക്കമുള്ള രോഗങ്ങള്‍ പടരാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്.

വീടിനു ചുറ്റുപാടും ഉണങ്ങിയ ഉറവിടങ്ങളിലൊക്കെ വെള്ളം നിറഞ്ഞു തുടങ്ങിയിട്ടുണ്ട്. കരുതലോടെ ഇടപെടേണ്ട സമയമാണിതെന്നും വീടിനു പരിസരത്തുള്ള വെള്ളം കെട്ടിനില്‍ക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുകയെന്നും പ്രത്യേക നിര്‍ദേശമുണ്ട്.

കെട്ടിടം പണി നടക്കുന്ന ഇടങ്ങളിലും മറ്റും വലിയ വീപ്പകളില്‍ വെള്ളം ശേഖരിച്ച് വെച്ചിട്ടുണ്ടാവും, അത്തരം പാത്രങ്ങളിലൊക്കെ കൂത്താടികള്‍ വളരുന്നുണ്ടോ എന്ന് ശ്രദ്ധവേണമെന്നും കൊതുക് പെരുകാന്‍ ഇടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

ഡെങ്കിപ്പനി നിസാരമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നതിനൊപ്പം ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിടനശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ ഇട നല്‍കരുതെന്നും ആരോഗ്യ വകുപ്പ് ഓര്‍മ്മിപ്പിക്കുന്നു.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദേശം നല്‍കി.

More Stories from this section

family-dental
witywide