കേരളത്തിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്; ഡങ്കിപ്പനിയുണ്ട്, സൂക്ഷിക്കുക

തിരുവനന്തപുരം ∙ മഴ ശക്തമാകും മുൻപേ സംസ്ഥാനത്തു ഡെങ്കിപ്പനി ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കുതിച്ചുയരുന്നു. മഴക്കാലം വരുന്നതോടെ ഇതിന്റെ എണ്ണം പെരുകാൻ സാധ്യത ഏറെയാണ്. കേരളത്തിൻ്റെ മലയോര മേഖലകളിലെല്ലാം തന്നെ ഡങ്കിപ്പനി പടർന്നുപിടിച്ചിട്ടുണ്ട്. തീരെ അവശരായി ആശുപത്രിയിൽ പോകുന്നവർ മാത്രമാണ് ഡങ്കി പരിശോധന നടത്തുന്നത്. അതുകൊണ്ടു തന്നെ സർക്കാർ പുറത്തു വിടുന്ന കണക്കിനേക്കാൾ ഏറെയാണ് യഥാർഥ കണക്ക്.

ഈ വർഷം ജനുവരി 1 മുതൽ ഏപ്രിൽ 30 വരെ 15 ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചു; 28 മരണങ്ങൾ കൂടി ഡെങ്കിപ്പനി മൂലമാണെന്നു സംശയിക്കുന്നു. ഈ 28 പേരുടെ കണക്കുകൂടി ചേർത്തുള്ള റിപ്പോർട്ട് കഴിഞ്ഞദിവസം ആരോഗ്യ വകുപ്പിന്റെ അവലോകനയോഗത്തിൽ അവതരിപ്പിച്ചു.
റിപ്പോർട്ട് അനുസരിച്ച് ഈ വർഷം ഏപ്രിൽ വരെ 4576 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സംശയിക്കുന്ന 11,387 പേരുണ്ട്.

2022 ൽ ജനുവരി മുതൽ ഏപ്രിൽ വരെ 9 പേരാണ് ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്. അതിൽ രോഗം സംശയിച്ചത് 2 പേർക്കു മാത്രമായിരുന്നു. അന്ന് ഇതേ കാലയളവിൽ ആകെ 567 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 2023 ൽ ഏപ്രിൽ വരെ 5 പേർ മരിച്ചു. അന്ന് രോഗം സ്ഥിരീകരിച്ചത് 1179 പേരിലും സംശയിച്ചതു 2805 പേരിലും ആയിരുന്നു.

Dengue fever Spreads in Kerala

More Stories from this section

family-dental
witywide