മാതാപിതാക്കൾ ഫോട്ടോഷൂട്ടിന് സമ്മതിച്ചില്ല; വിദ്യാർഥിനി ജീവനൊടുക്കി

ബെംഗളൂരു: ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ അനുവാദം നൽകാത്തതിൽ മനംനൊന്ത് കോളേജ് വിദ്യാർത്ഥിനി ജീവനോടുക്കി. ബെംഗളൂരു സുധാമ്മനഗർ സ്വദേശിനിയും സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാർഥിനിയുമായ വർഷിണി(21)യെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ശനിയാഴ്ച നഗരത്തിലെ മാളില്‍ ഫോട്ടോഷൂട്ടിന് പോകാനായി പെണ്‍കുട്ടി മാതാപിതാക്കളോട് അനുവാദം ചോദിച്ചു. എന്നാല്‍, മാതാപിതാക്കള്‍ ഫോട്ടാഷൂട്ടിന് പോകാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് വര്‍ഷിണി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചതെന്നും ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞതെന്നും ബെംഗളൂരു സെന്‍ട്രല്‍ ഡി.സി.പി. എച്ച്.ടി.ശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോട്ടോഗ്രാഫി കോഴ്സ് പൂർത്തിയാക്കിയതിന് ശേഷമായിരുന്നു വർഷിണി ബി.ബി.എ കോഴ്‌സിന് ചേർന്നത്.

More Stories from this section

family-dental
witywide