ലണ്ടന്‍ : പുതുവര്‍ഷം പിറന്നതോടെ യുകെയിലേക്ക് ഉപരിപഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ഥികളെ ബാധിക്കുന്ന സുപ്രധാന നിയമമാറ്റങ്ങള്‍ക്ക് കളമൊരുങ്ങി. കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതില്‍ സുപ്രധാന നീക്കവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന തരത്തിലുള്ള ആശ്രിതവിസാ നിയമമാറ്റങ്ങള്‍ വരുന്നത്.
ഗവേഷണ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ഫണ്ടിങ് ഉള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന കോഴ്സുകള്‍ പഠിക്കാന്‍ എത്തുന്നവര്‍ക്കും മാത്രമായിരിക്കും ഇനിമുതല്‍ ആശ്രിത വീസ ലഭിക്കുക.
മാത്രമല്ല, മറ്റ് ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കാന്‍ എത്തുന്നവര്‍ക്ക് ഇനി കുടുംബത്തെ ഒപ്പം കൂട്ടാന്‍ നിയമം അനുവദിക്കുന്നില്ല. അതേസമയം, എന്നാല്‍ വിദേശ വിദ്യാര്‍ഥികളുടെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് പെര്‍മിറ്റ് തുടരും.
ബിരുദാനന്തര കോഴ്സുകളിലുള്ള എല്ലാവര്‍ക്കും യോഗ്യതയുള്ള ആശ്രിതരെ കൂടെ കൂട്ടുവാന്‍ കഴിയുമായിരുന്നു നിയമത്തിനാണ് മാറ്റം വന്നിരിക്കുന്നത്. നേരത്തെ വിദേശ വിദ്യാര്‍ഥികളുടെ സിവില്‍ അല്ലെങ്കില്‍ അവിവാഹിത പങ്കാളി, 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവരെ ആശ്രിത വീസയില്‍ യുകെയിലേക്ക് കൊണ്ട് വന്നിരുന്നു. എന്നാല്‍ ഇനി അതിന് കഴിയില്ല. അതേസമയം ബിരുദ വിദ്യാര്‍ഥികളുടെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് പെര്‍മിറ്റുകള്‍ നിലവില്‍ ഉള്ളത് പോലെ തുടരുന്നത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്നുണ്ട്. ഇതിനകം ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷവും ഡോക്ടറല്‍ ബിരുദവുമുള്ളവര്‍ക്ക് മൂന്ന് വര്‍ഷവും പോസ്റ്റ് സ്റ്റഡി വര്‍ക്ക് ചെയ്യാം.
കൂടാതെ, കഴിഞ്ഞ വര്‍ഷം ജൂലൈ 17 മുതല്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കോഴ്സ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വര്‍ക്ക് റൂട്ട് വിസയിലേക്ക് മാറാന്‍ അനുമതിയില്ല.
കുടിയേറ്റം വളരെ കൂടുതലാണെന്നും അത് കുറയ്ക്കാന്‍ തന്റെ സര്‍ക്കാര്‍ സമൂലമായ നടപടി സ്വീകരിക്കുകയാണെന്നും യുകെ പ്രധാനമന്ത്രി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ‘ഈ നടപടികള്‍ കുടിയേറ്റം എല്ലായ്‌പ്പോഴും യുകെക്ക് പ്രയോജനകരമാണെന്ന് ഉറപ്പാക്കും.’ ബിരുദാനന്തര ഗവേഷണ ബിരുദത്തിലല്ലാതെ വിദേശ വിദ്യാര്‍ത്ഥികളെ അവരുടെ കുടുംബങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നതില്‍ നിന്ന് തന്റെ സര്‍ക്കാര്‍ വിലക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.