ബസ് അപകടത്തിൽ കാല്‍നട യാത്രക്കാരി മരിച്ചു, അമിരിക്കയിലെ വനിതാ ബസ് ഡ്രൈവർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

ഡെട്രോയിറ്റ്: കാല്‍നട യാത്രക്കാരിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ അമേരിക്കൻ സംസ്ഥാനമായ ഡെട്രോയിറ്റിലെ വനിതാ ബസ് ഡ്രൈവര്‍ക്ക് ആറ് മാസത്തെ തടവ് ശിക്ഷ. ജെറാള്‍ഡിന്‍ ജോണ്‍സന്‍ എന്ന ബസ് ഡ്രൈവറെയാണ് കോടതി ശിക്ഷിച്ചത്. ഇവ‍ർ ഓടിച്ച ബസിടിച്ച് ആളുകൾക്ക് ജീവൻ നഷ്ടമായത് രണ്ടാം തവണയാണെന്ന് ചൂണ്ടികാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്.

2023 ജൂണില്‍ ഡെട്രോയിറ്റ് ഡൗണ്ടൗണില്‍ റോഡിന്റെ വശത്തുകൂടി നടക്കുകയായിരുന്ന 67 കാരിയായ ജാനിസ് ബൗവര്‍ മരണപ്പെട്ട കേസിലാണ് വനിതാ ഡ്രൈവർക്ക് കോടതി ശിക്ഷ വിധിച്ചത്. 2015 ല്‍ ബസിന്റെ മുന്നില്‍നിന്ന് ബൈക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഒരാൾ ഇവർ ഓടിച്ച ബസിടിച്ച് മരിച്ചിരുന്നുവെന്ന് കോടതി ചൂണ്ടികാട്ടി. ഇതിന് ശേഷവും നിരവധി അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും കോടതി വ്യക്തമാക്കി. പിന്നാലെയാണ് ശിക്ഷ വിധിച്ചത്.

More Stories from this section

family-dental
witywide