ശബരിമലയിൽ കൂട്ടംതെറ്റിപ്പോയ 103 വയസ്സുകാരിക്ക് തുണയായത് ദേവസ്വം മന്ത്രി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് എത്തിയ 103 വയസുള്ള മധുര സ്വദേശി ഷൺമുഖ അമ്മാളിന് അയ്യപ്പനെ മനസ്സുനിറയെ കാണാൻ അവസരം ഒരുക്കി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ.

ചൊവ്വാഴ്ച പകൽ പന്ത്രണ്ടോടെ സന്നിധാനത്തു നിന്ന് മടങ്ങാനൊരുങ്ങി തന്ത്രിയെ കണ്ടിറങ്ങിയപ്പോഴാണ് കൂട്ടം തെറ്റി വിഷമിച്ച് നിൽക്കുന്ന ഷൺമുഖ അമ്മാൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കി. 

പിന്നീട് ബന്ധുക്കൾ വരുന്നതു വരെ  ഷൺമുഖ അമ്മാളിനെ എക്സിക്യൂട്ടീവ് ഓഫിസറുടെ ഓഫിസിനടുത്ത് ഇരുത്തി. പിന്നീട് പൊലീസ് ബന്ധുക്കളെ കണ്ടെത്തി അമ്മാളിനെ അവരുടെ സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ചു.

More Stories from this section

family-dental
witywide