അറ്റ്ലാന്റ (എപി): മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ മകന്‍ ഡെക്സ്റ്റര്‍ സ്‌കോട്ട് കിംഗ് തിങ്കളാഴ്ച അന്തരിച്ചു. 62 വയസ്സായിരുന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സറിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. മാതാപിതാക്കളായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെയും കോറെറ്റ സ്‌കോട്ട് കിംഗിന്റെയും പൗരാവകാശ പൈതൃകം സംരക്ഷിക്കുന്നതിനായി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സമര്‍പ്പിച്ച വ്യക്തിയാണ് ഡെക്സ്റ്റര്‍ സ്‌കോട്ട് കിംഗ്.
കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ വച്ചാണ് മരിച്ചത്. 1968 ഏപ്രിലില്‍ ടെന്നസിയില്‍ വെച്ച് പിതാവ് വധിക്കപ്പെടുമ്പോള്‍ ഡെക്സ്റ്റര്‍ കിംഗിന് വെറും 7 വയസ്സായിരുന്നു. പ്രായപൂര്‍ത്തിയായപ്പോള്‍, ഡെക്സ്റ്റര്‍ കിംഗ് പിതാവുമായി ആശയപരമായ കാര്യങ്ങളിലും നിലപാടുകളിലും വളരെ സാമ്യം പുലര്‍ത്തിയിരുന്നു.
Dexter Scott King, younger son, Martin Luther King Jr, dies aged 62