ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണം നൽകാൻ ഡിജിപിയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലെത്തില്ല എന്നും സർക്കാർ. മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണം നൽകാൻ ഡിജിപിയും ചീഫ് സെക്രട്ടറിയും ഇന്ന് രാജ്ഭവനിലെത്തില്ല. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, പി വി അൻവറിന്‍റെ ഫോൺ ചോർത്തൽ തുടങ്ങിയ വിവാദങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് ഇന്നലെയാണ് ഗവർണർ ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും വിളിപ്പിച്ചത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനും പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബും ഇന്ന് വൈകീട്ട് നാലിന് രാജ്ഭവനിൽ നേരിട്ട് എത്തണമെന്നായിരുന്നു നിർദേശം.
.എന്നാൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് തെറ്റാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഗവർണർക്കു കത്ത് നൽകി. സർക്കാരിനെ അറിയിക്കാതെ ഇക്കാര്യം ചെയ്യാൻ ഗവർണർക്ക് അധികാരമില്ല. ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും കത്തിൽ പറയുന്നു.
ദേശവിരുദ്ധര്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ട് അറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. എപ്പോഴാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നും ഇതിനുപിന്നില്‍ ആരാണെന്ന് അറിയിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ ഇതിന് മറുപടി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ ഗവർണർ ആവശ്യപ്പെട്ടത്.
DGP and Chief Secretary Won’t Appear Before Governor Says Kerala Govt.