തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരായ അന്വഷണ റിപ്പോര്‍ട്ട് പുറത്ത്. ആര്‍.എസ്.എസ് നേതാവിനെ അജിത് കുമാര്‍ കണ്ടതിനുള്ള കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.ജി.പിയാകാന്‍ ആര്‍.എസ്.എസ് നേതാവിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ശരിവെക്കാനോ തള്ളിക്കളയാനോ തെളിവില്ലെന്നും ഡി.ജി.പി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആർഎസ്എസ് നേതാക്കൾക്കു വേണ്ടി മാത്രം സംഘടിപ്പിച്ച പരിപാടിയിലേക്കു ദത്താത്രേയ ഹൊസബലെയെ കാണാൻ ക്ഷണിക്കാതെയാണ് എഡിജിപി എത്തിയതെന്നും റിപ്പോർട്ടിലുണ്ട്. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.
നിലമ്പൂർ എംഎൽഎ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളെല്ലാം പൊതുപ്രസ്താവനകളാണെന്നും പലതിലും കഴമ്പില്ലെന്നുമാണ് റിപ്പോർട്ട് പറയുന്നത്. ആരോപണങ്ങൾ തെളിയിക്കാനുള്ള തെളിവുകൾ അൻവർ നൽകിയിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അൻവർ ഉന്നയിച്ച അനധികൃത സ്വത്തുസമ്പാദന കേസുകളിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ആര്‍.എസ്.എസ് നേതാക്കളെ അജിത് കുമാര്‍ രണ്ട് തവണ കണ്ടതിനുള്ള കാരണത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെ തൃശൂരില്‍ വെച്ച് കണ്ടതില്‍ ചില സംശയങ്ങള്‍ റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നുണ്ട്. സന്ദര്‍ശനം വ്യക്തിപരമാണെങ്കിലും അടച്ചിട്ട മുറിയില്‍ ഇരുവരും സംസാരിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തെങ്കിലും സ്വാധീനത്തിന് ശ്രമിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. ഡി.ജി.പിയാകാനോ പ്രസിഡന്റിന്റെ പോലീസ് മെഡല്‍ ലഭിക്കാനോ ആണ് അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടെന്ന ആരോപണമുണ്ടെങ്കിലും റിപ്പോര്‍ട്ടില്‍ ഇത് ശരിവെക്കുകയോ തള്ളുകയോ ചെയ്യുന്നില്ല. എന്നാല്‍ ഈ ആരോപണം ശരിയാണെങ്കില്‍ അത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദത്താത്രേയ ഹൊസബാളയെ കണ്ടതുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ വിശദീകരണം റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ രാം മാധവിനെ തിരുവനന്തപുരത്ത് വെച്ച് കണ്ടതില്‍ അസ്വഭാവികതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒരു വേദിയില്‍ ഒന്നിച്ച് എത്തിയപ്പോഴാണ് ഇവര്‍ കണ്ടതെന്നും ഇതില്‍ ദുരുദ്ദേശമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
DGP Report on ADGP – RSS meeting