’24 മണിക്കൂർ സമയം തരും’! നയൻ‌താരയോട് കടുപ്പിച്ച് ധനുഷ്, ‘നാനും റൗഡി താൻ’ ഡോക്യുമെന്ററിയില്‍ നിന്നും ഒഴിവാക്കണം

ചെന്നൈ: നയന്‍താരയുടെ ജീവിതം പറയുന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ നിന്നും നാനും റൗഡി താന്‍ സിനിമയിലെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ധനുഷ്. 24 മണിക്കൂറിനകം വിവാദ ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനുമെതിരെ 10 കോടി രൂപ ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകന്‍ പ്രസ്താവനയില്‍ അറിയിച്ചു.

നയന്‍താര ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. വിവാദത്തിന് അടിസ്ഥാനമായ സിനിമയുടെ നിര്‍മാതാവ് ധനുഷാണെന്നും അതിനാല്‍ സിനിമയുടെ ഉടമസ്ഥാവകാശം ധനുഷിനാണെന്നും ബിഹൈന്‍ഡ് ദി സീന്‍ ദൃശ്യങ്ങള്‍ ഉള്‍പ്പടെ അത് പകര്‍ത്തിയ വ്യക്തിയുടേതല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ധനുഷിനെതിരെ രൂക്ഷവിമര്‍ശനവുമായി നയന്‍താര രംഗത്ത് വന്നത്. നയന്‍താരയുടെ ജീവിതവും വിവാഹവും ചേര്‍ത്ത് ഒരുക്കുന്ന ബിയോണ്ട് ദി ഫെറ്ററി ടെയില്‍ എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ സിനിമയിലെ അണിയറദൃശ്യങ്ങള്‍ ഉപയോഗിച്ചതില്‍ സിനിമയുടെ നിര്‍മാതാവായ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസയച്ചിരുന്നു.ഇതിനെതിരെയാണ് നയന്‍താര രംഗത്ത് വന്നത്.

More Stories from this section

family-dental
witywide