
കൊച്ചി: വിവാഹവാർഷികദിനത്തിൽ ഭാര്യയെ വീണ്ടും താലി ചാർത്തി സിനിമാ താരം ധർമജൻ ബോൾഗാട്ടി. മക്കളെ സാക്ഷിയാക്കിയാണ് ഭാര്യ അനൂജയ്ക്ക് വീണ്ടും താലി ചാർത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്കും പത്തരയ്ക്കും ഇടയിൽ കൊച്ചിയിലെ ക്ഷേത്രത്തിൽവെച്ചായിരുന്നു ചടങ്ങുകൾ. മക്കളായ വൈഗ, വേദ എന്നിവരും അടുത്ത ബന്ധുക്കളും ചടങ്ങിന് സാക്ഷിയായി. വിവാഹ രജിസ്ട്രേഷന് വേണ്ടിയാണ് വീണ്ടും വിവാഹം കഴിച്ചതെന്ന് ധർമജൻ പറഞ്ഞു.
16 വർഷം മുമ്പ് ഒളിച്ചോടി നാട്ടിലെ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടത്തിയതെന്നും അന്ന് രജിസ്ട്രേഷനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ലെന്നും ധർമജൻ പറഞ്ഞു. കുട്ടികൾ ഒരാൾ പത്തിലും ഒരാൾ ഒൻപതിലുമായി. അവരുടെ സാന്നിധ്യത്തിൽ കല്യാണം കഴിച്ചുവെന്നു മാത്രമല്ല രജിസ്റ്ററും ചെയ്തു. റെക്കോർഡിക്കൽ ആയി നമുക്കൊരു രേഖ ആവശ്യമാണ്. പല കാര്യങ്ങൾക്കും ചെല്ലുമ്പോൾ ഇതില്ലെങ്കിൽ പ്രശ്നമാകും. അല്ലാതെ ആളുകളുടെ മുമ്പിൽ കാണിക്കാൻ വേണ്ടി ചെയ്തതല്ല. നമ്മുടെ ഭാവിക്കും സുരക്ഷിതത്വത്തിനും വേണ്ടി ചെയ്ത കല്യാണമാണെന്ന് ധർമജൻ പ്രതികരിച്ചു.
Dharmajan bolgatty married again his wife